മറയൂരിൽ കാട്ടുപോത്തിന്റെ പരാക്രമം: ടൗണിൽ പരിഭ്രാന്തി, രണ്ടുപേർക്ക് പരിക്ക്


ഷീബ വിജയൻ

മറയൂർ ടൗണിൽ കാട്ടുപോത്തിറങ്ങി പരിഭ്രാന്തി പരത്തി. ആദ്യം പഞ്ചായത്ത് ഓഫീസിനുള്ളിൽ കയറിയ പോത്തിനെ നാട്ടുകാരും വനംവകുപ്പും ചേർന്ന് തുരത്താൻ ശ്രമിച്ചതോടെ മൃഗം വിരണ്ടോടുകയായിരുന്നു. തുടർന്ന് സമീപത്തെ ഹോട്ടലിലേക്കും കടകളിലേക്കും ഇരച്ചുകയറിയ കാട്ടുപോത്ത് വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി.

സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആളുകൾ തടിച്ചുകൂടിയത് പോത്തിനെ കൂടുതൽ പ്രകോപിതനാക്കി. നിലവിൽ വനംവകുപ്പിന്റെ പത്തംഗ ആർആർടി (RRT) സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കാട്ടുപോത്തിനെ സുരക്ഷിതമായി വനമേഖലയിലേക്ക് തുരത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

article-image

sxdsaasdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed