സിന്ധു നദീജല ഉടമ്പടിയിൽ ഭേദഗതി ആവശ്യപ്പെട്ട് പാകിസ്ഥാന് നോട്ടീസ് അയച്ച് ഇന്ത്യ


1960ലെ സിന്ധു നദീജല ഉടമ്പടിയിൽ ഭേദഗതി ആവശ്യപ്പെട്ട് പാകിസ്ഥാന് ഇന്ത്യ നോട്ടീസ് അയച്ചു. ജനുവരി 25ന് സിന്ധു നദീജല കമ്മീഷണർമാർ വഴിയാണ് നോട്ടീസ് നൽകിയത്. ഉടമ്പടി കരാറിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടി. 90 ദിവസത്തിനുള്ളിൽ ഉടമ്പടിയിൽ ഭേദഗതി ചെയ്യാൻ പാകിസ്ഥാൻ ഇന്ത്യ നടത്തുന്ന ചർച്ചകളിൽ പങ്കെടുക്കുന്നതിനാണ് ഈ നോട്ടീസ്. 62 വർഷമായി നിലനിൽക്കുന്ന ഉടമ്പടിയിൽ ചില മാറ്റങ്ങൾ കൊണ്ട് വരനാണ് ഇന്ത്യ പരിഷ്കരണ നടപടിക്രമങ്ങൾ മുന്നോട്ട് വച്ചത്.

കിഷെൻഗംഗ, റാലെ ഹെെഡ്രാ ഇലക്‌ട്രിക് പ്രൊജക്ടുകളുമായി ബന്ധപ്പെട്ട പ്രശ്നം പരിഹാരത്തിന് കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യ നടത്തിയ പരിശ്രമങ്ങൾ പാകിസ്ഥാൻ നിരസിച്ചതോടെയാണ് നടപടി. ഇരു പദ്ധതികളുടെയും പ്രശ്നം ഒരു നിഷ്പക്ഷ ഏജൻസി പരിശോധിക്കട്ടെയെന്ന് പാകിസ്ഥാൻ 2015ൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അടുത്ത വർഷം തന്നെ പാകിസ്ഥാൻ ഏകപക്ഷീയമായി ഈ ആവശ്യം പിൻവലിച്ചു. കോടതി ഇതിന് തീർപ്പുകൽപ്പിക്കണം എന്ന് പാകിസ്ഥാൻ പറഞ്ഞു. തുടർന്ന് എതിർപ്പുകളിൽ തീർപ്പുകൽപ്പിക്കാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തു.

എന്നാൽ നിഷ്പക്ഷമായ ഒരു വിദഗ്ദ്ധ സമിതി വിഷയം പരിശോധിക്കട്ടെ എന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയായിരുന്നു. 1960 സെപ്തംബറിൽ ഒമ്പത് വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് സിന്ധു നദീജല കരാർ ഇന്ത്യയും പാകിസ്താനും ഒപ്പുവച്ചത്. ഇരുരാജ്യങ്ങളിലുടെ കടന്നുപോകുന്ന വിവിധ നദികളിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ടാണതാണ് കരാർ. ലോകബാങ്ക് ആയിരുന്നു ഉടമ്പടിയിൽ മദ്ധ്യസ്ഥനായി ഒപ്പുവച്ചിരുന്നത്.

ബിയാസ്, രവി, സത്‌ലജ് എന്നീ മൂന്ന് കിഴക്കൻ നദികളുടെ ജലത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്ക് ആണ്. അതേസമയം മൂന്ന് പടിഞ്ഞാറൻ നദികളായ സിന്ധു, ചെനാബ്, ഝലം എന്നിവയുടെ നിയന്ത്രണം പാക്കിസ്ഥാനാണ്. സിന്ധു നദീയുടെ 20ശതമാനം ഇന്ത്യയിലാണ് ബാക്കി 80ശതമാനവും പാകിസ്ഥാനിലുമാണ്. ഈ ഉടമ്പടി പ്രകാരം പടിഞ്ഞാറൻ നദീജലങ്ങളിൽ വെെദ്യുതി ഉൽപ്പാദനം, നാവിഗേഷൻ, മത്സ്യകൃഷിതുടങ്ങിയ ആവശ്യങ്ങൾക്ക് പരിധിയില്ലാതെ ജലം ഉപയോഗിക്കാൻ കഴിയും. സിന്ധു നദീജല ഉടമ്പടി ഇന്ന് ലോകത്തിലെ ഏറ്റവും വിജയകരമായ ജലം പങ്കിടൽ ശ്രമങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

article-image

ിി

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed