ഇന്ത്യയിൽ നിർമിച്ച ഭാരമേറിയ ഉപഗ്രഹം CMS-03ന്റെ വിക്ഷേപണം ഇന്ന്


ഷീബ വിജയൻ

ഹൈദരബാദ്: നാവിക സേനയ്ക്കായുള്ള നിർണായക വാർത്താ വിനിമയ ഉപഗ്രഹം വഹിച്ചുള്ള എൽവിഎം3 എം5 വിക്ഷേപണം ഇന്ന്. ഇന്ത്യയിൽ നിർമിച്ച ഭാരമേറിയ ഉപഗ്രഹമായ, 4,410 കിലോ ഭാരമുള്ള സിഎംഎസ് 03 വൈകിട്ട് 5.26നാണ് വിക്ഷേപിക്കുക. ഇന്ത്യൻ നാവികസേനയ്ക്ക് മാത്രമായുള്ള സൈനിക ആശയവിനിമയ ഉപഗ്രഹമാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം. LMV 3 M 5 റോക്കറ്റിന്റെ അഞ്ചാമത് ദൗത്യമാണിത്. എൽവിഎം 3 റോക്കറ്റ് ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിക്കുന്നത്. നാവികസേനയുടെ കപ്പലുകൾ, അന്തർവാഹിനികൾ, വിമാനങ്ങൾ, കരയിലെ കമാൻഡ് സെന്ററുകൾ എന്നിവ തമ്മിൽ തത്സമയവും സുരക്ഷിതവുമായ ആശയവിനിമയ ലിങ്കുകൾ സ്ഥാപിക്കാൻ ഈ ഉപഗ്രഹം സഹായിക്കും. 2025ലെ ഐഎസ്ആർഒയുടെ നാലാമത്തെ വിക്ഷേപണ ദൗത്യമാണ് എൽവിഎം3 എം5. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ ഉപഗ്രഹത്തിന്റെ ചിത്രങ്ങളോ, കൂടുതൽ വിശദാംശങ്ങളോ ഐഎസ്ആർഒ ഇക്കുറി പുറത്തുവിട്ടിട്ടില്ല.

article-image

ോേോ്േോ്േ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed