മുംബൈയിൽ വൻ ലഹരിവേട്ട; 47 കോടിയുടെ കൊക്കെയ്നുമായി യുവതി പിടിയിൽ


ഷീബ വിജയൻ

മുംബൈ: മുംബൈ വിമാനത്താവളത്തിൽ നിന്ന് 47 കോടിയുടെ കൊക്കെയ്നുമായി യുവതി പിടിയിൽ. കൊളംബോയിൽ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ യുവതിയിൽ നിന്ന് 4.7 കിലോഗ്രാം കൊക്കെയ്ൻ ആണ് പിടികൂടിയത്. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതി വിമാനത്താവളത്തിൽ എത്തിയതിന് തൊട്ടുപിന്നാലെ ഡി.ആർ.ഐ ഉദ്യോഗസ്ഥർ അവരെ തടഞ്ഞുനിർത്തി ബാഗേജ് വിശദമായ പരിശോധനക്ക് വിധേയമാക്കി. പരിശോധനയിൽ കാപ്പി പാക്കറ്റുകൾക്കുള്ളിൽ നിന്ന് കൊക്കെയ്ന്‍റെ ഒമ്പത് പൗച്ചുകൾ കണ്ടെത്തി. എൻ.ഡി.പി.എസ് ഫീൽഡ് കിറ്റ് ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധനയിൽ ഇത് കൊക്കെയ്ൻ ആണെന്ന് കണ്ടെത്തി.

സംഭവമുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി ഡി.ആർ.ഐ അറസ്റ്റ് ചെയ്തു. ഒരാൾ കൊക്കെയ്ൻ വാങ്ങാനായി വിമാനത്താവളത്തിലെത്തിയ ആളാണ്. മയക്കുമരുന്ന് കടത്തുന്നതിനായുള്ള ധനസഹായം, ലോജിസ്റ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേർ.

article-image

ോ്ൈേോ്േ്ോേോ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed