താലി'യെ മോശമായി ചിത്രീകരിച്ചു; ഡ്യൂഡ് സിനിമയെ വിമർശിച്ച് ഭാഗ്യരാജ്


ഷീബ വിജയൻ

ചെന്നൈ I ഡ്യൂഡ് സിനിമയെ വിമർശിച്ച് നടനും സംവിധായകനുമായ ഭാഗ്യരാജ് രംഗത്ത്. ഡ്യൂഡിൽ, 'താലി'യെ മോശമായി ചിത്രീകരിച്ചെന്നാണ് ഭാഗ്യരാജ് പറയുന്നത്. താലിയെക്കാളും വിവാഹത്തെക്കാളും സ്ത്രീയുടെ വികാരങ്ങൾക്കാണ് പ്രാധാന്യമെന്ന് പ്രദീപ് രംഗനാഥന്‍റെ കഥാപാത്രം പറയുന്ന രംഗമുണ്ട് ചിത്രത്തിൽ. ഇതിനെയാണ് ഭാഗ്യരാജ് അപലപിച്ചത്. 'പുരുഷന്മാർക്കും സ്ത്രീകൾക്കും അവരുടേതായ ഭൂതകാലങ്ങളും ജീവിത യാത്രകളും ഉണ്ടാകും. എന്നാൽ പ്രതിബദ്ധതയും സൗഹൃദവും അടയാളപ്പെടുത്തുന്ന ഘട്ടമായ വിവാഹത്തിൽ അവർ ഒന്നിക്കുമ്പോൾ, താലി ആചാരത്തിന് ആഴത്തിലുള്ള പ്രാധാന്യമുണ്ട്. അവിടെ രണ്ട് പങ്കാളികളും അവരുടെ ഭൂതകാലങ്ങൾ ഉപേക്ഷിച്ച് പുതിയ അധ്യായത്തിലേക്ക് ചുവടുവെക്കുന്നു. ഡ്യൂഡിലെ സംഭാഷണം ആരാണ് എഴുതിയതെന്ന് എനിക്കറിയില്ല, പക്ഷേ താലിയെ മോശമാക്കി ചിത്രീകരിച്ചതിന് ഞാൻ എതിരാണെന്നും അദ്ദേഹം പറഞ്ഞു.

article-image

dffdfdfd

You might also like

  • Straight Forward

Most Viewed