റിപ്പബ്ലിക് ദിനാഘോഷം: ഇന്ത്യൻ പതാകയാൽ തിളങ്ങി ബുർജ് ഖലീഫ


റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ ഇന്ത്യൻ പതാകയുടെ വർണങ്ങളാൽ തിളങ്ങി. ഇന്ത്യയുടെ 74ആമത് റിപബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ത്രിവർണ്ണ പതാകയിൽ ബുർജ് ഖലീഫ തിളങ്ങിയത്. കെട്ടിടത്തിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഈ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. 

സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഈ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ബുർജ് ഖലീഫ പ്രകാശിക്കുന്നു. ഇന്ത്യക്കാർക്ക് ഐശ്വര്യവും സമാധാനവും നേരുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുുവെച്ചിട്ടുള്ളത്. പശ്ചാത്തലത്തിൽ ദേശീയ ഗാനവും കേൾക്കാം. കഴിഞ്ഞ ഓഗസ്റ്റ് മാസം രാജ്യത്തിന്റെ 75ആമത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് കെട്ടിടം ഇന്ത്യൻ പതാകയാൽ പ്രകാശപൂരിതമായിരുന്നു.

article-image

You might also like

  • Lulu Exchange
  • Straight Forward

Most Viewed