ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ വിരമിക്കല്‍ പ്രഖ്യാപിച്ചു
ഷീബ വിജയൻ
ബംഗളൂരു I ടെന്നീസില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹൻ ബൊപ്പണ്ണ. 45-ാം വയസിലാണ് 22 വർഷം നീണ്ടുനിന്ന കരീയറിൽനിന്നും താരം വിരമിക്കല്‍ പ്രഖ്യപിച്ചത്. രണ്ട് ഗ്രാന്‍സ്ലാം ഡബിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുള്ള രോഹന്‍ ബൊപ്പണ്ണ ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം കൂടിയായിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരവുമായിരുന്നു ബൊപ്പണ്ണ.
എടിപി ടൂറിൽ 26 ഡബിൾസ് കിരീടങ്ങൾ ബൊപ്പണ്ണ സ്വന്തമാക്കിയിരുന്നു. മൂന്ന് ഒളിമ്പിക്സുകളിൽ ഇന്ത്യക്കായി മത്സരിച്ച ബൊപ്പണ്ണ 2002 മുതൽ 2023 വരെ ഇന്ത്യയുടെ ഡേവിസ് കപ്പ് ടീം അംഗമായിരുന്നു.
cxcxzcxz
