പ്രാർത്ഥനകൾ ഫലിച്ചില്ല; ക്ഷേത്രങ്ങൾക്ക് നേരെ യുവാവിൻ്റെ ആക്രമണം

മധ്യപ്രദേശിലെ ഇൻഡോറിൽ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ. പ്രാർത്ഥനയക്ക് ഫലം ലഭിച്ചില്ലെന്നതിനെ തുടർന്നായിരുന്നു ആക്രണം. സംഭവത്തിൽ 24 കാരനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ചന്ദൻപുര, ഛത്രിപുര തുടങ്ങിയിടങ്ങളിലെ ക്ഷേത്രങ്ങൾ തകർക്കുകയും വിഗ്രഹങ്ങൾ അശുദ്ധമാക്കുകയും ചെയ്തെന്നാണ് പരാതി. അറസ്റ്റിലായ യുവാവിന് ചെറുപ്പത്തിലുണ്ടായ അപകടത്തിൽ കണ്ണിന് പരുക്കേറ്റിരുന്നു. പരുക്ക് ഭേദമാകുന്നതിനായി ഒരുപാട് തവണ പ്രാർത്ഥിച്ചിട്ടും ഫലം കാണാത്തതാണ് ക്ഷേത്രം തകർക്കാൻ കാരണമെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി കരുതുന്നതായിട്ടാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 295 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രശാന്ത് ചൗബെ പറഞ്ഞു.
വകരകത