കൊല്ലം ചിതറയിൽ പൊലീസിന് നേരെ ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സജീവനെ കീഴ്പ്പെടുത്തി


കൊല്ലം ചിതറയിൽ പൊലീസിന് നേരെ ഭീഷണി മുഴക്കിയ സജീവനെ കീഴ്പ്പെടുത്തി. വീടിനുള്ളിൽ വടിവാളുമായി നിന്നാണ് സജീവൻ ഭീഷണി മുഴക്കിയത്. പൊലീസ് വീട്ടിൽ‍ കേറിയാൽ‍ അമ്മയെ കൊല്ലുമെന്ന് വരെ ഇയാൾ‍ ഭീഷണി മുഴക്കിയിരുന്നു. ഒടുവിൽ‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് സജീവനെ  കീഴപ്പെടുത്തിയത്.സംഭവത്തിൽ പ്രതിയെ ഇതുവരെ പൊലീസിന് പിടികൂടാനാകാത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു. തന്നെ വീട്ടിലെത്തി അറസ്റ്റ് ചെയ്യാൻ ഇയാൾ പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. 

എന്നാൽ, സജീവൻ നാൽ നായ്ക്കളെ അഴിച്ചുവിട്ടിരിക്കുകയാണെന്നാണ് പൊലീസ് പറഞ്ഞത്.  വൻ പരാതിക്കു പിന്നാലെയാണ് പൊലീസ് ഇന്ന് സജീവന്റെ വീട്ടിലെത്തിയത്. ഇതോടെ ഇയാൾ വാതിൽ പൂട്ടി വീട്ടിലിരിക്കുകയായിരുന്നു. വാതിലും ജനലും പൊളിച്ച്  പൊലീസ് അകത്തു കടന്നാണ് സജീവനെ കീഴ്പെടുത്തിയത്. വ്യാഴാഴ്ചയാണ് കിഴക്കുംഭാഗം സ്വദേശി സുപ്രഭയുടെ വീട്ടിൽ സജീവൻ നായയും വടിവാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സുപ്രഭ താമസിക്കുന്നത് തന്റെ വീട്ടിലാണെന്നും ഇവിടെനിന്ന് ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ട ഇയാൾ സ്ത്രീയെ അക്രമിക്കുകയും ചെയ്തു. നാട്ടുകാരെത്തി ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ പൊലീസ് സ്ഥലെത്തിത്തി 52 മണിക്കൂർ പരിശ്രമത്തിനൊടുവിൽ ഇയാളെ പിന്തിരിപ്പിച്ച് വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു.

article-image

ytyf

You might also like

  • Straight Forward

Most Viewed