യുപിയിൽ ആശുപത്രി പരിസരത്ത് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് മരണം


ഉത്തർപ്രദേശ് ആശുപത്രിയ്ക്ക് പുറത്തുവച്ച് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു. യുപിയിലെ ചന്ദൗലി ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയ്ക്ക് പുറത്തുവച്ചാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പൊട്ടിത്തെറിയിൽ ആശുപത്രിയുടെയും അടുത്തുള്ള വീടുകളുടെയും ജനാലച്ചില്ലുകൾ പൊട്ടിത്തെറിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

മുഗൾസരായ് സിറ്റിയിൽ രവി നഗറിലെ ദയാൽ ആശുപത്രിയ്ക്ക് പുറത്തുവച്ച് രാവിലെ 9.30ഓടെയായിരുന്നു അപകടം. ആശുപത്രിയ്ക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന ട്രക്കിൽ നിന്ന് സിലിണ്ടറുകൾ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഓക്സിജൻ നൽകുന്ന കമ്പനിയിലെ ജീവനക്കാരാണ് മരണപ്പെട്ടത്. ഫൊറൻസിക് ടീം അടക്കം പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

article-image

tyftyuft

You might also like

  • Lulu Exchange
  • Straight Forward

Most Viewed