വായ്പാ തിരിച്ചടവ് മുടങ്ങി; കോട്ടയത്ത് യുവാവിന്റെ കൈവിരൽ വെട്ടി

വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ സ്വകാര്യ ബാങ്ക് നിയോഗിച്ച സംഘം യുവാവിന്റെ കൈവിരൽ വെട്ടിയെന്ന് ആരോപണം. ആനത്താനം സ്വദേശി രഞ്ജിത്തിനെയാണ് അഞ്ചംഗ സംഘം വീടുകയറി ആക്രമിച്ചത്.മണർക്കാടുള്ള സ്വകാര്യ ബാങ്കിന്റെ ശാഖയിൽ നിന്നും നിയോഗിച്ച സംഘമാണ് ആക്രമിച്ചതെന്ന് രഞ്ജിത്തിന്റെ ബന്ധുക്കൾ ആരോപിച്ചു.
ഓട്ടോറിക്ഷ വാങ്ങാനായിരുന്നു രഞ്ജിത്ത് ബാങ്കിൽ നിന്ന് വായ്പ എടുത്തത്.അക്രമത്തിൽ ചൂണ്ടു വിരൽ അറ്റു പോയ രഞ്ജിത്തിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
jfdhjtftv