എയർ ഇന്ത്യയുടെ അനീതി; മംഗളൂരു വിമാനദുരന്തത്തിൽ അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാതെ കുടുംബങ്ങൾ


158 പേരുടെ ജീവനെടുത്ത ദാരുണമായ അപകടമായിരുന്നു മംഗളൂരു വിമാനദുരന്തം. അപകടം നടന്ന് വര്‍ഷം പന്ത്രണ്ട് കഴിഞ്ഞിട്ടും മതിയായ നഷ്ടപരിഹാരം ലഭിക്കാനുള്ള നിയമ പോരാട്ടത്തിലാണ് ഇപ്പോഴും മരിച്ചവരുടെ കുടുംബങ്ങള്‍. സാങ്കേതിക കാരണങ്ങള്‍ ചൊല്ലി ഇപ്പോഴും അര്‍ഹമായ നഷ്ടപരിഹാരം എയര്‍ ഇന്ത്യ നിഷേധിക്കുന്നുവെന്നാണ് കുടുംബങ്ങള്‍ ഉന്നയിക്കുന്ന പരാതി.

രാജ്യാന്തര തലത്തില്‍ ഇന്ത്യ ഒപ്പുവച്ച മോണ്‍ട്രിയല്‍ കരാര്‍ അനുസരിച്ച് വിമാന അപകടത്തില്‍ മരിച്ച ഓരോ വ്യക്തിയുടെ കുടുംബത്തിനും ശരാശരി 72 ലക്ഷം രൂപ നഷ്ട പരിഹാരം ലഭിക്കണം. എന്നാല്‍ മരിച്ചയാളുടെ ശമ്പള സര്‍ട്ടിഫിക്കറ്റ്, സാമൂഹിക പദവി, കുടുംബ പശ്ചാത്തലം, എന്നിവ അടിസ്ഥാനമാക്കി നഷ്ടപരിഹാരം നിശ്ചയിച്ച എയര്‍ ഇന്ത്യ ഇരുപത് ലക്ഷം രൂപയാണ് സഹായ ധനമായി നല്‍കിയത്.

മതിയായ നഷ്ടപരിഹാരം നല്‍കാത്ത എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ നിരവധി കുടുംബങ്ങള്‍ വര്‍ഷങ്ങളായി നിയമപോരാട്ടത്തിലാണ്. ഒടുവില്‍ കമ്പനി, കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ വത്കരിച്ചുവെന്ന സാങ്കേതിക കാരണമാണ് എയര്‍ ഇന്ത്യ കോടതിയില്‍ ഉയര്‍ത്തിയ വാദം.

എന്നാല്‍ കേരള ഹൈക്കോടതിക്ക് മുമ്പാകെ നിലവിലുള്ള മുഴുവന്‍ റിട്ട് ഹര്‍ജികളും തള്ളണമെന്ന് ആവശ്യപ്പെട്ട് ഉപഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ. കമ്പനിയുടെ സമീപനം അനീതിയും, അവകാശ ലംഘനവുമാണെന്നാണ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ വാദം. ബുദ്ധിമുട്ടുകള്‍ സഹിച്ചും കേസുമായി മുന്നോട്ടുപോകുന്ന കുടുംബങ്ങള്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed