ഗിന്നസ് ലോക റെക്കോർ‍ഡിൽ‍ ഇടം നേടി മഹാരാഷ്ട്രയിലെ വാർ‍ധാ മെട്രോ പാത


ഗിന്നസ് ലോക റെക്കോർ‍ഡിൽ‍ ഇടം നേടി മഹാരാഷ്ട്രയിലെ നാഗ്പൂർ‍ നഗരത്തിലെ വിസ്മയ കാഴ്ച്ചയായ മേൽ‍പ്പാലങ്ങൾ‍. 3140 മീറ്റർ‍ നീളമുള്ള നാഗ്പൂരിലെ വാർ‍ധാ മെട്രോ പാതയാണ് ലോക റെക്കോർ‍ഡ് നേടിയിരിക്കുന്നത്. മൂന്ന് പാതകളാണ് ഒന്നിന് മുകളിൽ‍ ഒന്നായി ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും താഴെ പഴയ വാർ‍ധാ ദേശീയ പാത. അതിന് മുകളിൽ‍ സമാന്തരമായി മേൽ‍പാത. അതിനും മുകളിലായി മെട്രോ പാതയും ക്രമീകരിച്ചിരിക്കുന്നു. രണ്ട് മേൽ‍പ്പാതകളും ഒരു തൂണിലാണ് നിൽ‍ക്കുന്നതെന്നതാണ് പ്രത്യേകത. ഈ പ്രത്യേകത തന്നെയാണ് ലോക റെക്കോർ‍ഡിലേക്കെത്തിച്ചതും. 

ഒറ്റത്തൂണിൽ‍ 3.14 കിലോമീറ്ററിലാണ് ഇരട്ട മേൽ‍പാത നിർ‍മിച്ചിരിക്കുന്നത്. ഏറ്റവും നീളംകൂടിയ ഇരട്ടമേൽ‍പ്പാലങ്ങൾ‍ ഒറ്റത്തൂണിൽ‍ നിർ‍മിച്ചതിനാണ് ദേശീയപാതാ അതോറിറ്റിക്കും മഹാരാഷ്ട്രാ മെട്രോ റെയിൽ‍കോർ‍പ്പറേഷനും ഗിന്നസ് ലോകറെക്കോഡ് ലഭിച്ചത്. ഇരട്ട മേൽ‍പാതയ്ക്ക് ലഭിച്ച നേട്ടത്തിനെ അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലോക റെക്കോർ‍ഡ് നേടുന്നതിന് മുമ്പ് ഏഷ്യാ ബുക്ക് റെക്കോർ‍ഡിലും ഇന്ത്യാ ബുക്ക് റെക്കോർ‍ഡിലും വാർ‍ധാ മെട്രോ പാത ഇടം നേടിയിരുന്നു എന്നും ഗഡ്കരി പറഞ്ഞു. ഈ നേട്ടത്തിനുപിന്നിൽ‍ പ്രവർ‍ത്തിച്ചവരോട് ഏറെ നന്ദിയുണ്ടെന്നും രാജ്യത്തിന് അഭിമാനമുഹൂർ‍ത്തമാണിതെന്നും അദ്ദേഹം പറഞ്ഞു.

article-image

rtrdy

You might also like

  • Lulu Exchange
  • Straight Forward

Most Viewed