ബഹ്റൈനിലെ പുതിയ ലേ​ബ​ർ ര​ജി​സ്​​ട്രേ​ഷ​ൻ സം​വി​ധാ​നം; സെന്ററുകൾ പ്രവർത്തിച്ചു തുടങ്ങി


ഫ്ലക്സി വിസ നിർത്തലാക്കിയതിന് പകരമായി തുടക്കം കുറിച്ച ലേബർ രജിസ്ട്രേഷൻ സംവിധാനം നിലവിൽ വന്നതോടെ നിരവധി പേരാണ് റജിസ്ട്രേഷൻ സെന്ററുകളെ സമീപിച്ച് തുടങ്ങിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ആറു സെന്ററുകൾക്കാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ലൈസൻസ് നൽകിയിരിക്കുന്നതെന്ന് സി.ഇ.ഒ നൗഫ് അബ്ദുറഹ്മാൻ ജംഷീർ അറിയിച്ചു. പുതിയ തീരുമാന പ്രകാരം ഫ്ലക്സി വിസയിൽ ജോലിചെയ്തിരുന്നവർ മൂന്നുമാസത്തിനുള്ളിലാണ് ഈ സെന്ററുകളിൽ പേര് റെജിസ്റ്റർ ചെയ്യേണ്ടത്. സ്വകാര്യമേഖലയുമായി സഹകരിച്ച് രജിസ്ട്രേഷൻ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനുള്ള സംവിധാനമാണ് ആവിഷ്കരിച്ചിരിക്കുന്നത്. വിവിധ ഘട്ടങ്ങളായാണ് റെജിസ്ട്രേഷൻ പൂർണമാകുന്നത്.

ഇതിന് ശേഷം എൽ.എം.ആർ.എ അംഗീകരിച്ച പേമന്റ് സെന്ററിൽ തൊഴിലാളി നിശ്ചിത ഫീസ് അടക്കണം. തുടർന്ന് വർക്ക് പെർമിറ്റ് കാർഡിനായി തൊഴിലാളിക്ക് അപ്പോയിന്റ്മെന്റ് നൽകും. ബയോളജിക്കൽ ഡേറ്റ ശേഖരിക്കുകയും മെഡിക്കൽ പരിശോധനക്കുള്ള അപ്പോയിന്റ്മെന്റ് ലഭിക്കുകയും ചെയ്യും. ഇതോടൊപ്പം തൊഴിലാളിക്ക് ഒരു സിം കാർഡും ആവശ്യമായ മാർഗനിർദേശങ്ങളും നൽകുന്നതാണ്. രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് ക്യൂ.ആർ കോഡ് പതിച്ച വർക്ക് പെർമിറ്റ് കാർഡാണ് ലഭിക്കുന്നത്. ജോലിചെയ്യാൻ അനുവദനീയമായ തൊഴിൽ മേഖലയും മറ്റു വിവരങ്ങളും ഇതിൽ രേഖപ്പെടുത്തിയിരിക്കും. ലേബർ രജിസ്ട്രേഷൻ സെന്ററിൽ രജിസ്റ്റർ ചെയ്യാൻ യോഗ്യതയുണ്ടോ എന്നറിയാൻ www.lmra.bh എന്ന വെബ്സൈറ്റിൽ സർവീസസ് എന്ന വിഭാഗത്തിൽ Registered Worker Eligibility എന്ന ലിങ്കിലാണ് പരിശോധിക്കേണ്ടത്. 17506055 എന്ന കാൾ സെന്റർ വഴിയും അന്വേഷണങ്ങൾ നടത്താവുന്നതാണ്.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed