ബഹ്റൈനിലെ ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ സമ്മേളനം ഡിസംബർ9, 10 തീയ്യതികളിൽ നടക്കും

ബഹ്റൈനിലെ ഇന്ത്യൻ ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ കൂട്ടായ്മായായ ബഹ്റൈൻ ചാപ്റ്റർ ഓഫ് ദ ഇൻസ്റ്റിട്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പതിനാലാമത് അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കുന്നു.ഡിസംബർ 9,10 തീയ്യതികളിൽ ന്യൂ ഹൊറൈസൺ ബിക്കൺസ് എന്ന പ്രമേയത്തെ ആസ്പദമാക്കി ബഹ്റൈൻ വാണിജ്യവ്യവസായ മന്ത്രാലയത്തിന്റെ ആശിർവാദത്തോടെ ഡിപ്ലോമാറ്റ് റാഡിസൺ ഹൊട്ടലിൽ വെച്ചാണ് പരിപാടി നടക്കുന്നത്. 350ഓളം പ്രതിനിധികളാണ് കോൺഫറൻസിൽ പങ്കെടുക്കുക. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗാഡ്കരി ഓൺലൈനായി ഉദ്ഘാടന ചടങ്ങിൽ സംസാരിക്കും.
ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ പ്രസിഡണ്ട് ദേബാശിശ് മിത്ര, വൈസ് പ്രസിഡണ്ട് അനികേത് തലാതി, മാരുതി സുസുകി ഇന്ത്യ സിഎഫ്ഒ അജയ് സേത്, ഡോ നരേന്ദ്ര ജാദവ്, കനിക തേക്രിവാൾ തുടങ്ങി 17 ഓളം പ്രാസംഗികരാണ് കോൺഫറൻസിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തുന്നത്. പരിപാടിയെ കുറിച്ച് വിശദീകരിക്കാനായി വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ സ്പോൺസർമാർക്കൊപ്പം ബിസിഐസിഐ ചെയർപേഴ്സൺ ശർമിള സേത്ത്, സെക്രട്ടറി നിഷ ശർമ്മ കോത്വാനി, വൈസ് ചെയർമാൻ സ്ഥാനമൂർത്തി വിശ്വനാഥൻ മീര എന്നിവർ പങ്കെടുത്തു.
a