ശശി തരൂരിനെ സ്വാഗതം എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് പി.സി ചാക്കോ


ശശി തരൂരിനെ എൻസിപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ. തരൂരിന് ഏത് സമയവും എൻസിപിയിലേക്ക് വരാമെന്ന് പി.സി ചാക്കോ പ്രതികരിച്ചു. തരൂരിന്റെ വലിപ്പം മനസിലാക്കാത്ത ഏക പാർ‍ട്ടിയാണ് കോൺ‍ഗ്രസെന്നും പാർ‍ലമെന്ററി പാർ‍ട്ടി നേതൃസ്ഥാനം ശശി തരൂരിന് നൽ‍കാമായിരുന്നുവെന്നും പി സി ചാക്കോ പറഞ്ഞു.

ശശി തരൂരിന്റെ കഴിവുകളെ ഉപയോഗിക്കാൻ കോൺഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. വികസന കാര്യത്തിൽ‍ തരൂർ‍ രാഷ്ട്രീയം കാണിക്കാറില്ല. മറ്റ് നേതാക്കൾ‍ അഴകൊഴമ്പൻ നിലപാടെടുക്കുമ്പോൾ‍ തരൂരിന്റെത് വ്യക്തതയുള്ള നിലപാടാണ്. കോൺ‍ഗ്രസിലാണെങ്കിലും അല്ലെങ്കിലും തരൂരായിരിക്കും തിരുവനന്തപുരം എംപിയെന്നും പിസി ചാക്കോ പ്രതികരിച്ചു.

അതേസമയം ഡിസിസികളെ അറിയിക്കാതെ സന്ദർ‍ശനം നടത്തുന്നു എന്ന വിവാദങ്ങൾ‍ക്കിടെ തരൂർ‍ ഇന്ന് പത്തനംതിട്ടയിൽ‍ എത്തി. പന്തളം, അടൂർ‍ എന്നിവിടങ്ങളിലാണ് ശശി തരൂർ‍ സന്ദർ‍ശനം നടത്തിയത്. അടൂരിൽ‍ പങ്കെടുക്കുന്ന ബോധി ഗ്രാമിന്റെ പരിപാടിക്ക് രാഷ്ട്രീയമില്ല എന്ന് പറയുമ്പോഴും തരൂരിന്റെ സാന്നിധ്യം പരിപാടിക്ക് ഏറെ രാഷ്ട്രീയ മാനമാണ് നൽ‍കുന്നത്. തരൂർ‍ പങ്കെടുക്കുന്ന പരിപാടികൾ‍ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബഹിഷ്‌കരിച്ചു.

article-image

fuyygu

You might also like

  • Lulu Exchange
  • Straight Forward

Most Viewed