സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ്: കത്ത് പുറത്തുവിട്ട് രമേശ് ചെന്നിത്തല


ശാരിക l കേരളം

സംസ്ഥാന സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ സ്പാർക്കിൽ (SPARK) നിന്നടക്കം ശേഖരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയതിന്റെ രേഖകൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ ഒഎസ്ഡി സീറം സാംബശിവ റാവു വിവിധ വകുപ്പുകൾക്ക് അയച്ച കത്താണ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയത്. സ്പിംഗ്ലർ കേസിന് സമാനമായ രീതിയിലുള്ള ഡാറ്റാ കച്ചവടമാണ് ഇവിടെ നടക്കുന്നതെന്നും, ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നത് വലിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ ആനുകൂല്യങ്ങൾ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി ജീവനക്കാർക്ക് സന്ദേശം അയച്ചതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് ഈ പുതിയ വെളിപ്പെടുത്തൽ.

സർക്കാർ സേവനങ്ങൾക്കായി 'സെൻട്രലൈസ്ഡ് നോട്ടിഫിക്കേഷൻ ഹബ്' രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് വിവരങ്ങൾ തേടിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഒരു 'ഡാറ്റാ ലേക്ക്' നിർമ്മിക്കുന്നതിനായി എല്ലാ വകുപ്പുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ കത്തിൽ ആവശ്യപ്പെടുന്നുണ്ട്. കെ-സ്മാർട്ട് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ പേര്, ഫോൺ നമ്പർ, വയസ്സ്, വാർഡ് തുടങ്ങിയ സ്വകാര്യ വിവരങ്ങൾ ഐടി മിഷന്റെ ഇമെയിലിലേക്ക് കൈമാറാനായിരുന്നു നിർദ്ദേശം.

ഏകീകൃത സന്ദേശങ്ങൾ അയക്കുന്നതിനാണ് ഈ വിവരങ്ങൾ ഉപയോഗിക്കുന്നതെന്ന് സർക്കാർ പറയുമ്പോഴും, ഇത്തരത്തിൽ ഡാറ്റ ശേഖരിക്കുന്നത് വലിയ ദുരൂഹതയുണ്ടാക്കുന്നുവെന്നും സ്വകാര്യതയുടെ ലംഘനമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

article-image

sdsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed