ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കും


ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് പോർച്ചുഗൽ നേടുകയാണെങ്കിൽ വിരമിക്കുമോയെന്ന ചോദ്യത്തിന് വിരമിക്കുമെന്ന മറുപടിയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റായ ഫാബ്രിസിയൊ റോമാനോ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ആരാധകർ നൽകുന്ന സ്നേഹവും വിമർശനങ്ങളും, എന്നും പ്രചോദനമാണെന്നും തന്റെ ഹ‍‍‍‍‍‍‍‍‍‍‍‍‍‍‍ൃദയത്തിൽ എന്നും ഉണ്ടാവുമെന്നും അദ്ധേഹം കൂട്ടിചേർത്തു.

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന് കേവലം 2 ദിവസം മാത്രം ബാക്കി നിൽക്കെയാണ് പോർച്ചുഗൽ താരത്തിന്റെ ഈ വെളിപ്പെടുത്തൽ. നേരത്തെ അർജന്റീനൻ താരമായ ലയണൽ മെസ്സി തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഫുട്ബോൾ ലോകത്തിന്റെ ഇതിഹാസങ്ങളായ ഇരുവരുടേയും ഈ വെളിപ്പെടുത്തൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ മാറ്റ് ഏറെ വർദ്ധിപ്പിക്കും.

 

article-image

aaa

You might also like

Most Viewed