സുപ്രീംകോടതി 50ആമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡ് അധികാരമേറ്റു


രാജ്യത്തിന്റെ 50ആമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് യുയു ലളിതാണ് ചന്ദ്രചൂഡിനെ പിൻ‍ഗാമിയായി ശുപാർശ ചെയ്തത്. ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട ഹർജി സുപ്രീംകോടതി കഴിഞ്ഞാഴ്ച്ച തള്ളിയിരുന്നു. രാവിലെ പത്തരയ്ക്കാണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്. 

രണ്ട് വർഷം ചന്ദ്രചൂഡ് പദവിയിൽ തുടരും. 2024 നവംബർ 21നാണ് വിരമിക്കുക. സുപ്രീംകോടതിയുടെ 16ആമത് ചീഫ് ജസ്റ്റിസായിരുന്ന വൈവി ചന്ദ്രചൂഡിന്റെ മകനാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്.

article-image

ftiui

You might also like

Most Viewed