മേരിലാൻഡിന്‍റെ ലഫ്റ്റനന്‍റ് ഗവർ‌ണറായി ഇന്ത്യക്കാരി


യുഎസ് സംസ്ഥാനമായ മേരിലാൻഡിന്‍റെ ലഫ്റ്റനന്‍റ് ഗവർ‌ണറായി ഇന്ത്യന്‍ അമേരിക്കൻ‍ വംശജ അരുണ മില്ലറെ (57) തെരഞ്ഞെടുത്തു. ഗവർ‌ണർ തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായാണ് അരുണ മത്സരിച്ചത്. മേരിലാൻഡിന്‍റെ ലഫ്. ഗവർണറാകുന്ന ആദ്യ ഇമിഗ്രന്‍റാണ് അരുണ മില്ലർ. മോണ്ടഗോമറി കൗണ്ടിയിൽ സിവിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ എൻജിനിയറായി 30 വർഷം സേവനമനുഷ്ഠിച്ചു. 2010 മുതൽ 2018 വരെ മേരിലാൻഡ് ഡിസ്ട്രിക്റ്റ് 15ല്‍ നിന്നും സ്റ്റേറ്റ് ഹൗസ് അംഗമായി.

1964 നവംബർ ആറിന് ഹൈദരാബാദിലായിരുന്നു ഇവരുടെ ജനനം. ഏഴു വയസുള്ളപ്പോൾ ഇന്ത്യൻ മാതാപിതാക്കളോടൊപ്പമാണ് ഇവർ അമേരിക്കയിലേക്ക് കുടിയേറിയത്. മിസോറി യൂണിവേഴ്‌സിറ്റിയിൽ നിന്നും സയൻസ് ആൻഡ് ടെക്‌നോളജിയിൽ ബിരുദം നേടിയിട്ടുണ്ട്.

article-image

ftutf

You might also like

Most Viewed