ലോക ജനസംഖ്യ 800 കോടിയിലെത്താൻ ഇനി ദിവസങ്ങൾ‍ മാത്രം ബാക്കി


ലോക ജനസംഖ്യ 800 കോടിയിലെത്താൻ ഇനി ദിവസങ്ങൾ‍ മാത്രം ബാക്കി. ഞെട്ടിക്കുന്ന റിപ്പോർ‍ട്ട് പുറത്തുവിട്ട് യുഎൻ. 2022 നവംബർ‍ 15ന് ലോക ജനസംഖ്യ 800 കോടിയിൽ‍ എത്തുമെന്നാണ് റിപ്പോർ‍ട്ടിൽ‍ വ്യക്തമാക്കുന്നത്. ഇത് 1950ലെ 250 കോടി ജനസംഖ്യയേക്കാൾ‍ മൂന്നിരട്ടി കൂടുതലാണ്.

ഈ വർ‍ഷവും ജനസംഖ്യയിൽ‍ ഒന്നാം സ്ഥാനത്ത് ചൈന തന്നെയാണ്. എന്നാൽ‍, അടുത്ത വർ‍ഷം ജനസംഖ്യയിൽ‍ ഇന്ത്യ ചൈനയെ കടത്തിവെട്ടുമെന്നാണ് കണക്കുകൂട്ടൽ‍. ലോക ജനസംഖ്യ ഇനിയും വർ‍ദ്ധിക്കുമെന്നും യുഎൻ റിപ്പോർ‍ട്ടിൽ‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ‍ 2050ഓടെ ജനന നിരക്കും അതോടൊപ്പം ജനസംഖ്യയും 0.5 ശതമാനം കുറയും.

എന്നിരുന്നാലും ആളുകളുടെ എണ്ണം കണക്കാക്കുമ്പോൾ‍ 2030ൽ‍ ഏകദേശം 850 കോടിയിലേക്കും 2050−ൽ‍ 970 കോടിയിലേക്കും 2080−കളിൽ‍ 1040 കോടിയിലേക്കും ജനന നിരക്ക് ഉയരുമെന്ന് യുഎൻ പ്രവചിക്കുന്നുണ്ട്. പിന്നീട് 2100 വരെ ജനസംഖ്യയിൽ‍ കാര്യമായ വർ‍ദ്ധനവ് ഉണ്ടാകില്ല.

എന്നാൽ‍ ആകെ ജനസംഖ്യാ നിരക്ക് 100 കോടി കടക്കില്ലെന്നാണ് മറ്റ് കണക്കുകൾ‍ വ്യക്തമാക്കുന്നത്. 2064ൽ‍ ആഗോള ജനസംഖ്യ 100 കോടിയിൽ‍ താഴെയായിരിക്കുമെന്നാണ് റിപ്പോർ‍ട്ടുകൾ‍ ചൂണ്ടിക്കാട്ടുന്നത്. 2100ൽ‍ ഇത് 880 കോടിയായിരിക്കുമെന്നും യുഎസ് ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ‍ ഹെൽ‍ത്ത് മെട്രിക്സ് ആന്റ് ഇവാലുവേഷൻ നടത്തിയ പഠനത്തിൽ‍ പറയുന്നു.

article-image

eduyfu

You might also like

Most Viewed