രാജ്യത്ത് ഇന്ന് ഡിജിറ്റൽ രൂപയ്ക്ക് തുടക്കം; ആദ്യം ഉപയോഗിക്കുന്നത് സർക്കാർ കടപ്പത്രങ്ങളിൽ


രാജ്യത്ത് ഡിജിറ്റല്‍ രൂപയ്ക്ക് ഇന്ന് തുടക്കമാകും. ഇ- റുപേ എന്ന പേരിലുള്ള ഡിജിറ്റല്‍ രൂപ സര്‍ക്കാര്‍ കടപ്പത്രത്തിലൂടെയാണ് ആദ്യമായി പരീക്ഷിക്കുകയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

എസ്ബിഐ അടക്കം ഒന്‍പത് ബാങ്കുകളാണ് ഡിജിറ്റല്‍ രൂപയുടെ പരീക്ഷണത്തില്‍ പങ്കാളികളാകുക. ദ്വിതീയ വിപണിയായ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഡിജിറ്റല്‍ രൂപ ഉപയോഗിക്കുന്നത്. മൊത്തവില്‍പ്പന സെഗ്മെന്റിലാണ് ഇടപാട് നടത്തുക.

ഇ- റുപേയുടെ കടന്നുവരവ് അന്തര്‍ ബാങ്ക് വിപണികളെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. ഇത് ഉപയോഗിച്ചുള്ള സെറ്റില്‍മെന്റുകള്‍ ഇടപാടുകളുടെ ചെലവ് കുറയാന്‍ സഹായിക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.

article-image

a

You might also like

Most Viewed