ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം, ഇക്കാര്യത്തിൽ ബി.ജെ.പിക്ക് ആത്മാർത്ഥത ഇല്ല; അരവിന്ദ് കെജ്‌രിവാൾ


ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം. ഇത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഭരണഘടനയുടെ 44-ാം അനുച്ഛേദം വ്യക്തമാക്കുന്നുണ്ട്. എല്ലാ സമുദായങ്ങളുടെയും സമ്മതത്തോടെയും കൂടിയാലോചനയോടെയും ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്നും കെജ്‌രിവാൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു.  

സിവിൽ കോഡിന്റെ കാര്യത്തിൽ ബിജെപിക്ക് ആത്മാർത്ഥത ഇല്ലെന്നാണ് മനസിലാക്കുന്നത്. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഇപ്പോഴത്തെ നീക്കമെന്നും അരവിന്ദ് കെജ്‌രിവാൾ വിമർശിച്ചു. കറൻസി നോട്ടുകളിൽ ദൈവങ്ങളുടെ ചിത്രം പതിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത് വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. 

കേജ്രിവാൾ സംസാരിക്കുന്നത് ആർ.എസ്.എസിന് വേണ്ടിയാണെന്നും ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഭാഷയാണ് കെജ്രിവാൾ ഉപയോഗിക്കുന്നതെന്നും സമാജ് വാദി പാർട്ടി വിമർശിച്ചു. വോട്ടിന് വേണ്ടിയുള്ള അത്യാർത്തിയിൽ കെജ്രിവാൾ എന്തും ചെയ്യുമെന്ന മാനസികാവസ്ഥയിലാണെന്നും സമാജ് വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ വ്യക്തമാക്കി.

മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ലക്ഷ്മിദേവിയുടേയും ഗണേശ ഭഗവാന്റെയും ചിത്രം കൂടി കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തണമെന്നാണ് ഡൽഹി മുഖ്യമന്ത്രിയുടെ ആവശ്യം. ഇന്ത്യയിൽ ഇറക്കുന്ന എല്ലാ കറൻസികളിലും ഇത് നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെടുമെന്നും അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കിയിരുന്നു.

ചിലപ്പോഴൊക്കെ നാം എന്ത് ചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണമെന്നും അതിനാലാണ് താൻ ഇത് പറയുന്നതെന്നും കെജ്‌രിവാൾ ന്യായീകരിച്ചിരുന്നു. രാജ്യത്തിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നാണ് കെജ്‌രിവാളിന്റെ വാദം.

 

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed