ജനങ്ങളുടെ കോർകമ്മിറ്റിയിൽ സ്ഥാനമുണ്ട് : രോഷത്തോടെ ശോഭ സുരേന്ദ്രൻ


ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ നിരാശ പ്രകടിപ്പിച്ച് പാര്‍ട്ടി നേതാവ് ശോഭ സുരേന്ദ്രന്‍. ജനങ്ങളുടെ കോര്‍ കമ്മിറ്റിയില്‍ തനിക്ക് സ്ഥാനമുണ്ട്. പഞ്ചായത്തംഗം പോലുമില്ലാത്ത കാലത്ത് പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചു. പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത കാലത്ത് കമ്മ്യൂണിസ്റ്റ് കോട്ട കൊത്തളങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ കുറെ നാളുകളായി പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയില്‍ തുടരുന്ന ശോഭ സുരേന്ദ്രന്‍ പരസ്യമായാണ് ഇന്ന് നേതൃത്വത്തെ കുറ്റപ്പെടുത്തിയത്. 'കേരളത്തിലെ ജനങ്ങളുടെ വീട്ടില്‍ ഒരു കോര്‍ കമ്മിറ്റി ഉണ്ട്. അതാണ് ജനത്തിന്റെ കോര്‍ കമ്മിറ്റി. അവരുടെ മനസില്‍ കേരളത്തില്‍ ആര്‍ക്ക് ഏത് പദവി നല്‍കണമെന്നത് സംബന്ധിച്ച് ഒരു തീരുമാനമുണ്ട്. ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു. എനിക്ക് അവരുടെ കോര്‍ കമ്മിറ്റിയില്‍ സ്ഥാനമുണ്ട്. സംഘടനയുടെ ചുമതലയില്‍ നിന്ന് പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ജോലിയും ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്. എന്നാല്‍ പ്രവര്‍ത്തനത്തിന് അവസരം നല്‍കേണ്ടത് പാര്‍ട്ടി അധ്യക്ഷന്‍'- ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

പഞ്ചായത്തംഗം പോലുമില്ലാത്ത കാലത്ത് പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചു. പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത കാലത്ത് കമ്മ്യൂണിസ്റ്റ് കോട്ട കൊത്തളങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed