കഷായത്തില്‍ വിഷം കലര്‍ത്തി യുവാവിനെ കൊന്ന് വനിതാസുഹൃത്ത്


പാറശാലയിലെ ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ വനിതാ സുഹൃത്ത് കുറ്റം സമ്മതിച്ചതായി പൊലീസ്. ഇന്ന് എട്ടുമണിക്കൂറോളം നേരം നടത്തിയ ചോദ്യം ചെയ്യലിന് ഒടുവിലാണ് വനിതാ സുഹൃത്ത് കുറ്റം സമ്മതിച്ചത്. ചോദ്യം ചെയ്യലിനിടെ വനിതാ സുഹൃത്തിന്റെ മൊഴിയില്‍ വൈരുധ്യങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചതെന്ന് പൊലീസ് പറയുന്നു.

ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കൊലപാതകത്തില്‍ സ്ഥിരീകരണം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. ഷാരോണിനെ ഒഴിവാക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും വനിതാ സുഹൃത്ത് കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. കഷായത്തില്‍ വിഷം കലര്‍ത്തിയാണ് വനിതാ സുഹൃത്ത് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.

വനിതാ സുഹൃത്തിന്റെ വീട്ടില്‍നിന്ന് 14നാണ് ഷാരോണ്‍ കഷായവും ജൂസും കുടിക്കുന്നത്. അന്നു രാത്രി ആശുപത്രിയില്‍ ചികിത്സ തേടി. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായി 25നാണ് മരണം സംഭവിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പാനീയത്തില്‍ ആഡിഡ് ചേര്‍ത്തു നല്‍കി എന്നതാണ് കുടുംബത്തിന്റെ ആരോപണം.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed