ഡൽഹി കലാപഗൂഢാലോചനക്കേസ്; ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചു
ഡൽഹി കലാപഗൂഢാലോചനക്കേസിൽ ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചു. ജാമ്യാപേക്ഷയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ജസ്റ്റീസ് സിദ്ദാർഥ് മൃദുൽ, ജസ്റ്റീസ് രാജ്‌നിഷ് ഭട്ട്‌നാഗർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.
2020ൽ നടന്ന ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലാണ് ഖാലിദ് അറസ്റ്റിലായത്. 2020 സെപ്റ്റംബറിലാണ് യുഎപിഎ ചുമത്തി ജെഎൻയു വിദ്യാർഥിയായിരുന്ന ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി ഖാലിദ് ജയിലിൽ കഴിയുകയാണ്.
sdruftui
