ജയലളിതയുടെ മരണം; ശശികല അടക്കമുള്ളവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്
തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ അടിമുടി ദുരൂഹതയെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. ശശികല അടക്കമുള്ളവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ഇവർ വിചാരണ നേരിടണമെന്നും ജസ്റ്റീസ് അറുമുഖ സ്വാമി കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.വിദേശഡോക്ടർമാർ ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ നിർദേശിച്ചിട്ടും നടത്തിയില്ല. മരണവിവരം പുറംലോകം അറിഞ്ഞത് ഒരു ദിവസത്തിനു ശേഷം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
2016 സെപ്റ്റംബർ 13ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷമുള്ള എല്ലാ കാര്യങ്ങളും രഹസ്യമായി സൂക്ഷിച്ചു. മരണവിവരം ആശുപത്രി അധികൃതർ പ്രഖ്യാപിച്ചത് 2016 ഡിസംബർ 5ന് രാത്രി 11.30നാണ്. ഡിസംബർ 4ന് ഉച്ചയ്ക്ക്‌ശേഷം 3നും 3.50നും ഇടയിൽ ജയലളിത മരിച്ചതായി ദൃക്‌സാക്ഷി മൊഴിയുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു.
ഉറ്റതോഴിയായ ശശികലയുമായി 2012 മുതലേ ജയലളിത നല്ല ബന്ധത്തിലായിരുന്നില്ല. ശശികല, ജയലളിതയെ ചികിത്സിച്ച ഡോ. ശിവകുമാർ, ആരോഗ്യസെക്രട്ടറി രാധാകൃഷ്ണൻ, മുൻ ആരോഗ്യമന്ത്രി വിജയ് ഭാസ്‌കർ എന്നിവർ വിചാരണ നേരിടണമെന്നാണ് റിപ്പോർട്ട് ശിപാർശ ചെയ്യുന്നത്. റിപ്പോർട്ട് നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനു കൈമാറിയിരുന്നു.
fyikgy
