ഗ്യാൻവാപി മസ്ജിദ് വിവാദം; ഹിന്ദുത്വവാദികളുടെ ഹർജി തള്ളി കോടതി

ഗ്യാൻവാപി മസ്ജിദിൽ നിന്നും കണ്ടെടുത്ത ശിവലിംഗം എന്ന് പറയപ്പെടുന്ന വസ്തുവിനെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ഹിന്ദുത്വവാദികളുടെ ഹരജി തള്ളി വാരാണസി കോടതി. ജില്ലാ ജഡ്ജി എ.കെ. വിഷ്വേഷയാണ് ഹരജി തള്ളിക്കൊണ്ട് ഉത്തരവിറക്കിയത്.
ശിവലിംഗം എന്ന പറയപ്പെടുന്ന നിർമിതിയുടെ പഴക്കം കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടത്തണമെന്നായിരുന്നു ഹിന്ദുത്വവാദികളുടെ ആവശ്യം. അതേസമയം കണ്ടെടുത്തത് ശിവലിംഗമല്ലെന്നും ഫൗണ്ടനാണെന്നും അഞ്ജുമാൻ മസ്ജിദ് കമ്മിറ്റി കോടതിയിൽ ആവർത്തിച്ചു.
zsetgxh