മാവോയിസ്റ്റ് കേസ്: പ്രൊഫ. ജിഎൻ സായിബാബ കുറ്റവിമുക്തൻ


മാവോയിസ്റ്റ്ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട്, വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച ഡൽ‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ‍ ജിഎൻ‍ സായിബാബയെബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. സായിബാബയെ ഉടൻ മോചിപ്പിക്കാൻ ജസ്റ്റിസുമാരായ രോഹിത് ദേവ്, അനിൽ‍ പൻസാരെ എന്നിവർ‍ അടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

ജീവപര്യന്തം തടവിനു ശിക്ഷിച്ച, 2017ലെ വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രൊഫ. സായിബാബ നൽ‍കിയ അപ്പീൽ‍ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി വിധി.

ശാരീരിക വെല്ലുവിളി നേരിടുന്ന സായിബാബ നിലവിൽ‍ നാഗ്പുർ‍ സെൻ‍ട്രൽ‍ ജയിലിലാണ്. സായിബാബയ്‌ക്കൊപ്പം പ്രതിചേർ‍ക്കപ്പെട്ട അഞ്ചു പേരുടെയും അപ്പീലുകൾ‍ ഹൈക്കോടതി അനുവദിച്ചു. ഇതിൽ‍ ഒരാൾ‍ അപ്പീൽ‍ വാദത്തിനിടെ മരിച്ചിരുന്നു.

article-image

dufti

You might also like

  • Lulu Exchange
  • Straight Forward

Most Viewed