കുടുംബവഴക്ക്; ഭർത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി

കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. കോട്ടയം കാണക്കാരി സ്വദേശി മഞ്ജുവിനാണ് വെട്ടേറ്റത്. ഭർത്താവ് പ്രദീപ് സംഭവത്തിനു ശേഷം ഒളിവിൽപോയി. മഞ്ജുവിന്‍റെ രണ്ടും കൈകൾക്കും വെട്ടേറ്റിട്ടുണ്ട്. ഒരു കൈ അറ്റുത്തൂങ്ങി. അടുത്ത കൈയുടെ വിരലുകൾക്കും പരിക്കേറ്റിട്ടുണ്ട്. അക്രമത്തിന് പിന്നാലെ പ്രദീപ് ഒളിവിൽ പോയതായി പോലീസ് പറഞ്ഞു.
സാരമായി പരിക്കേറ്റ മഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പ്രദീപ് മദ്യത്തിന് അടിമയാണെന്നും വീട്ടിൽ വഴക്ക് പതിവാണെന്നും അയൽവാസികൾ പറയുന്നു.
sydrsy