ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് കുത്തേറ്റു

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ അജ്ഞാതനായ അക്രമിയുടെ കുത്തേറ്റ് ഇന്ത്യൻ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. യുപി സ്വദേശി ശുഭം ഗർഗിനാണ്(28) കുത്തേറ്റത്. സംഭവത്തിൽ അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വഴിയിലൂടെ നടന്നു പോകുന്നതിനിടെ ഇയാൾ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പണം നൽകാതിരുന്നതോടെ 11 തവണ ശരീരത്തിൽ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലുമടക്കം ഗുരുതരമായി പരിക്കേറ്റ ശുഭം ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല.
ഇയാളുടെ അടുത്തേയ്ക്ക് പോകാൻ കുടുംബാംഗങ്ങൾക്ക് അടിയന്തരമായി വിസ അനുവദിക്കാന്‍ സർക്കാർ സഹായം ആവശ്യപ്പെട്ട് സഹോദരി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. യുപിയിലെ ആഗ്ര സ്വദേശിയായ ശുഭം സിഡ്‌നിയിലെ സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയാണ്.
xydr