പോപ്പുലർ‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടെന്ന് സംഘടനയുടെ കേരള ഘടകം


നിരോധനത്തിനു പിന്നാലെ പോപ്പുലർ‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടെന്ന് സംഘടനയുടെ കേരള ഘടകം. സംസ്ഥാന ജനറൽ‍ സെക്രട്ടറി എ. അബ്ദുൽ‍ സത്താറാണ് ഇക്കാര്യം പ്രസ്താവനയിൽ‍ അറിയിച്ചത്.  നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതൽ‍ പോപ്പുലർ‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർ‍ത്തനങ്ങൾ‍ നിർ‍ത്താൻ എല്ലാ മുൻ അംഗങ്ങളോടും അഭ്യർ‍ഥിക്കുന്നു. ∍പോപ്പുലർ‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി എല്ലാ മുൻ‍ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നെന്നും പ്രസ്താവനയിൽ‍ പറയുന്നു.

രാജ്യത്തിന്‍റെ നിയമം അനുസരിക്കുന്ന പൗരന്മാർ‍ എന്ന നിലയിൽ‍, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം അംഗീകരിക്കുന്നെന്നും പ്രസ്താവനയിലുണ്ട്. 

അതേസമയം അബ്ദുൾ‍ സത്താറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സത്താറിനെ കസ്റ്റഡിയിലെടുത്തത്. രാവിലെ നിരോധനത്തെ കുറിച്ച് പ്രതികരിച്ച അബ്ദുൾ‍ സത്താർ‍, കേന്ദ്ര സർ‍ക്കാർ‍ നടപടിയെ നിയമപരമായി നേരിടുമെന്ന് അറിയിച്ചിരുന്നു.

article-image

xdfhf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed