അഹമ്മദാബാദിലെ എംഇടി മെഡിക്കൽ കോളേജിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ എംഇടി മെഡിക്കൽ കോളേജിന്റെ പേര് മാറ്റും. നരേന്ദ്ര മോദി മെഡിക്കൽ കോളേജ് എന്ന പേരാണ് എംഇടി മെഡിക്കൽ കോളേജിന് നൽകുക. നഗരസഭയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. വ്യാഴാഴ്ച ചേർന്ന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
എംഇടി മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത് മണിനഗറിലെ എൽജി ആശുപത്രി കോമ്പൗണ്ടിലുളള മെഡിക്കൽ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലാണ്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലമായിരുന്നു മണിനഗർ. പിജി കോഴ്‌സുകളാണ് മെഡിക്കൽ കോളേജ് നൽകുന്നത്. സെപ്തംബർ 14ന് ചേർന്ന എഎംസി എക്‌സിക്യൂട്ടീവ് മീറ്റിംഗിൽ കോളേജിന്റെ പേർ നരേന്ദ്ര മോദി കോളേജ് എന്ന് മാറ്റാൻ ഐക്യകണ്‌ഠേനെ തീരുമാനിക്കുകയായിരുന്നു. സെപ്തംബർ 17ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം.
yrdry