ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് വിതരണം ചെയ്ത ചപ്പാത്തിയിൽ പൂപ്പൽ


പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് വിതരണം ചെയ്ത ചപ്പാത്തിയിൽ പൂപ്പലും,രൂക്ഷഗന്ധവും. ഒറ്റപ്പാലം നഗരസഭ ചുമതപ്പെടുത്തിയ സുഭിക്ഷ ഹോട്ടലിൽ നിന്നും വിതരണം ചെയ്ത ചപ്പാത്തിയിലാണ് പൂപ്പൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ടോടെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് വിതരണം ചെയ്ത ചപ്പാത്തിയിലാണ് രൂക്ഷ ഗന്ധവും പൂപ്പലും കണ്ടെത്തിയത്. വാർഡുകളിൽ അഡ്മിറ്റ് ചെയ്തിട്ടുള്ള രോഗികൾക്കാണ് കേടു വന്ന ഭക്ഷണം നൽകിയത്.

ഒറ്റപ്പാലം നഗരസഭ ചുമതപ്പെടുത്തിയ സുഭിക്ഷ ഹോട്ടലിൽ നിന്നുമാണ് ഭക്ഷണം ആശുപത്രിയിൽ എത്തിക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് സുഭിക്ഷ ഹോട്ടൽ പ്രവർത്തിക്കുന്നത്. രോഗികളുടെ പരാതിയെ തുടർന്നു വിതരണം ചെയ്ത ചപ്പാത്തി കഴിക്കരുതെന്നു സൂപ്രണ്ട് നിർദ്ദേശിച്ചു. എന്നാൽ യാതൊരു കരാറും ഇല്ലാതെയാണ് നഗരസഭ ഭക്ഷണ വിതരണത്തിന് സുഭിഷ ഹോട്ടലിനെ ഏൽപ്പിച്ചിരിക്കുന്നത് എന്ന് ബിജെപി ആരോപിച്ചു.

സംഭവത്തിൽ ജില്ല കലക്ടർ, സബ് കലക്ടർ, മെഡിക്കൽ ഓഫീസർ തുടങ്ങിയവർക്കു പരാതി നൽകുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

article-image

chjcf

You might also like

Most Viewed