ഛത്തീസ്ഗഢിൽ‍ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ബസ് ഇടിച്ച് ഏഴുപേർ‍ മരിച്ചു


ഛത്തീസ്ഗഢിലെ കോർ‍ബ ജില്ലയിൽ‍ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ബസ് ഇടിച്ച് ഏഴുപേർ‍ മരിച്ചു. മൂന്നുപേർ‍ക്ക് പരിക്കേറ്റു. ബാംഗോ പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള മാഡായി ഘട്ടിന് സമീപം തിങ്കളാഴ്ച പുലർ‍ച്ചെ നാലിനാണ് അപകടമുണ്ടായത്. റായ്പൂരിലെ കോർ‍ബയിൽ‍ നിന്ന് സുർ‍ഗുജ ജില്ലയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ‍പ്പെട്ടത്. 

എതിർ‍ദിശയിൽ‍ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കാതിരിക്കാൻ ബസ് ഡ്രൈവർ‍ ശ്രമിച്ചപ്പോഴാണ് ബസ് നിർത്തിയിട്ടിരുന്ന ട്രക്കിൽ‍ ഇടിച്ചത്.

article-image

xcfhdhj

You might also like

  • Lulu Exchange
  • Straight Forward

Most Viewed