സുപ്രീം കോടതിയുടെ 49ആമത്തെ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് യു.യു ലളിത് സ്ഥാനമേറ്റു
സുപ്രീം കോടതിയുടെ 49ആമത്തെ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് യു.യു ലളിത് സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ പങ്കെടുത്തു. 74 ദിവസത്തിന് ശേഷം 2022 നവംബർ എട്ടിന് ജസ്റ്റിസ് യു.യു. ലളിത് വിരമിക്കും.
ജസ്റ്റിസ് എൻ.വി രമണ വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ലളിത് എത്തുന്നത്. അഭിഭാഷകവൃത്തിയിൽ നിന്നും സുപ്രീം കോടതി നേരിട്ട് ന്യായാധിപസ്ഥാനത്തേക്ക് നിയോഗിച്ച വ്യക്തിയാണ് അദ്ദേഹം.
