കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ അപമാനിക്കപ്പെട്ട വിദ്യാർത്ഥിനികൾക്ക് വീണ്ടും പരീക്ഷ നടത്തും
കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ അപമാനിക്കപ്പെട്ട വിദ്യാർത്ഥിനികൾക്ക് വീണ്ടും പരീക്ഷ നടത്തും. സെപ്റ്റംബർ നാലിനാണ് പരീക്ഷ നടക്കുക. ഇതു സംബന്ധിച്ച് ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ അറിയിപ്പ് ലഭിച്ചതായി രക്ഷിതാക്കൾ പറഞ്ഞു.
പരീക്ഷാർഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തിലാണ് നടപടി. അപമാനിക്കപ്പെട്ട സാഹചര്യത്തിൽ വീണ്ടും പരീക്ഷ നടത്താൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
