സഹയാത്രികന്റെ ജീവൻ രക്ഷിച്ച് താരമായി തെലങ്കാന ഗവർണർ


ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ വെള്ളിയാഴ്ച്ച ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്ര ചെയ്യുമ്പോൾ സഹയാത്രികയുടെ ജീവൻ രക്ഷിച്ച് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ. തൊഴിൽപരമായി ഡോക്ടറായ ഗവർണർ യാത്രക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാരനെ പരിചരിക്കുകയായിരുന്നു. സഹയാത്രികനായ കൃപാനന്ദ് ത്രിപാഠി ഉജെലയാണ് ഗവർണർ ചികിത്സിച്ചത്. ഉജെല റോഡ് സേഫ്റ്റി വിഭാഗം എഡിജിപിയാണ്. വിമാനത്തിലെ മറ്റൊരു യാത്രികനായ രവി ചന്ദർ നായിക് മുദവത്താണ് ഗവർണർ യാത്രക്കാരനെ പരിചരിക്കുന്ന വീഡിയോ പുറത്തുവിട്ടത്. യാത്രക്കാരിൽ ആരെങ്കിലും ഡോക്ടറാണോ എന്ന് ചോദിച്ചപ്പോഴാണ് ഗവർണർ ഓടിച്ചെന്ന് പ്രാഥമിക ശ്രൂശൂഷ നൽകിയത്. ഗവർണർ സമയോചിതമായി ഇടപ്പെട്ടത് കൊണ്ടാണ് യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന് മറ്റ് യാത്രക്കാർ പറഞ്ഞു.

You might also like

Most Viewed