രാഹുൽ‍ ഗാന്ധിയുടെ പ്രസ്താവന ദുർ‍വ്യാഖ്യാനം ചെയ്തെന്ന കേസിൽ സീ ന്യൂസ് അവതാരകൻ രോഹിത് രഞ്ജനെതിരെ അറസ്റ്റ് വാറന്‍റ്


കോൺഗ്രസ് നേതാവ് രാഹുൽ‍ ഗാന്ധിയുടെ പ്രസ്താവന ദുർ‍വ്യാഖ്യാനം ചെയ്തെന്ന് കേസിൽ സീ ന്യൂസ് അവതാരകൻ രോഹിത് രഞ്ജനെതിരെ അറസ്റ്റ് വാറന്‍റ്. കസ്റ്റഡിയിലെടുക്കാൻ ഛത്തീസ്ഡഗ് പോലീസ് ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള രോഹിതിന്‍റെ വീട്ടിലെത്തി. ഉത്തർപ്രദേശ് പോലീസിനെ അറിയിക്കാതെയാണ് ഛത്തീസ്ഗഡ് പോലീസ് എത്തിയതെന്ന് രോഹിത് ആരോപിച്ചു. എന്നാൽ കോടതി ഉത്തരവ് ഉണ്ടെന്നാണ് ഛത്തീസ്ഗഡ് പോലീസ് പറയുന്നത്. രാഹുലിന്‍റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച ബിജെപി എംപിമാരായ രാജ്യവർധൻ സിംഗ് റാത്തോറിനും സുബ്രത് പഥക്കിനും എതിരെ കേസെടുത്തിട്ടുണ്ട്. ഛത്തീസ്ഗഡിലെ ബിലാസ്പുരിലാണ് എംപിമാർക്കും മറ്റു മൂന്നുപേർക്കുമെതിരേ കേസ് നൽകിയതെന്ന് പാർട്ടി വക്താവ് പവൻ ഖേര പറഞ്ഞു. ഡൽഹിയിലും ജാർഖണ്ഡിലും മഹാരാഷ്‌ട്രയിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഉത്തർപ്രദേശിലും ഇവർക്കെതിരേ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനെതിരേ വ്യാജപ്രചാരണം നടത്തിയ നേതാക്കൾക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദയ്ക്ക് കോൺഗ്രസ് നേതാവ് ജയറാം രമേശ് കത്ത് നൽകിയിരുന്നു. ഓഫിസ് ആക്രമണത്തിലെ രാഹുലിന്‍റെ പ്രതികരണമാണ് തെറ്റായി പ്രചരിപ്പിച്ചത്. തന്‍റെ ഓഫീസ് ആക്രമിച്ച കുട്ടികളോട് വിരോധമില്ലെന്നും അവരോട് ക്ഷമിക്കുന്നതായും രാഹുൽ പറഞ്ഞത് ഉദ‍യ്പുർ സംഭവത്തിലാണെന്നായിരുന്നു ബിജെപി പ്രചരിപ്പിച്ചത്.

You might also like

Most Viewed