പക്ഷി ഇടിച്ചു; യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി


ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി. ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് തിരിച്ചിറക്കിയത്. വാരണാസിയിൽ നിന്ന് ലക്നോവിലേക്ക് പോകുകയായിരുന്നു യോഗി. ഞായറാഴ്ച രാവിലെയാണ് സംഭവം. വാരാണസി റിസർവ് പോലീസ് ലൈൻസിലാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്.

പിന്നീട് റോഡ് മാർഗം ബബാത്പൂരിലെ ലാൽബഹദൂർശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രി ഇവിടെ നിന്നും വിമാനത്തിൽ ലക്നൗവിലേക്ക് തിരിച്ചു.

You might also like

Most Viewed