ഇ​ൻ​ഡോ​റി​ൽ ബ​സ് അ​പ​ക​ടം; അ​ഞ്ച് പേ​ർ മ​രി​ച്ചു


ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. അപകടത്തിൽ 40 പേർക്ക് പരിക്കേറ്റു. ഇവരെ ഇൻഡോറിലെ എംവൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇൻഡോറിൽനിന്ന് ഖാൻഡ്വയിലേക്കുപോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച 2.30 ന് സിംറോളിനും ചോറലിനും ഇടയിൽ ബയി ഘട്ടിലായിരുന്നു അപകടം.

അമിത വേഗതയിൽ എത്തിയ ബസ് നിയന്ത്രണംവിട്ട് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed