ഷാർജയിൽ ഡോക്ടർമാരായ ഇന്ത്യൻ വൃദ്ധ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

ഡോക്ടർമാരായ വൃദ്ധ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഷാർജ അൽനബ്ബ മേഖലയിലെ ഫ്‌ളാറ്റിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ സ്വദേശികളായ ഡോ. ജാവേദ് (76), ഡോ. ഫർഹത്ത് ഫാത്തിമ (70)എന്നിവരാണ് മരിച്ചത്.
ഷാർജയിൽ ഡോക്ടറായ മകനെ സന്ദർശിക്കാൻ എത്തിയതാണ് ഇരുവരും. ജോലി കഴിഞ്ഞെത്തിയ മകനാണ് ഫ്‌ളാറ്റിൽ ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു.