ഉത്തർ‍പ്രദേശ് ഡിജിപിയെ പദവിയിൽ‍ നിന്നും നിന്ന് നീക്കി


ഉത്തർ‍ പ്രദേശ് ഡിജിപി മുകുൾ‍ ഗോയലിനെ പദവിയിൽ‍ നിന്നും നീക്കി. ജോലിയിൽ‍ താൽ‍പര്യമില്ലെന്നും, ഉത്തരവുകൾ‍ അനുസരിക്കുന്നില്ലെന്നും കാണിച്ചാണ് ഉത്തർ‍പ്രദേശ് സർ‍ക്കാരിന്റെ നടപടി. പ്രാധാന്യം കുറഞ്ഞ സിവിൽ‍ ഡിഫൻസ് വകുപ്പ് ഡയറക്ടർ‍ ജനറൽ‍ പദവിയിലേക്കാണ് മുകുൾ‍ ഗോയലിനെ മാറ്റിയത്. എഡിജിപി പ്രശാന്ത് കുമാറിനാണ് ഡിജിപിയുടെ ചുമതല നൽ‍കിയിരിക്കുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് മുകുൾ‍ ഗോയലിനോട് അതൃപ്തി ഉള്ളതായി റിപ്പോർ‍ട്ടുകളുണ്ട്. കഴിഞ്ഞ മാസം സംസ്ഥാനത്തെ ക്രമസമാധാനനില ചർ‍ച്ച ചെയ്യാൻ വിളിച്ച നിർ‍ണായക യോഗത്തിൽ‍ നിന്നും മുകുൾ‍ ഗോയൽ‍ വിട്ടു നിന്നിരുന്നു. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഗോയൽ‍ 2021 ജൂലൈയിലാണ് ഡിജിപിയായി ചുമതലയേറ്റത്.

You might also like

  • Straight Forward

Most Viewed