ഗുജറാത്ത് കോൺഗ്രസ് എംഎൽഎ അശ്വിൻ കോട്വാൾ രാജിവച്ചു; ബിജെപിയിൽ ചേരുമെന്ന് സൂചന


ഗുജറാത്ത് കോൺഗ്രസ് എംഎൽഎ അശ്വിൻ കോട്വാൾ രാജിവച്ചു. ഉടൻ ബിജെപിയിൽ ചേരാൻ സാധ്യതയുണ്ട്. ഈ വർഷം ഡിസംബറിൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മുമ്പാണ് ഈ നീക്കം. കോൺഗ്രസുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിയിലേക്ക് നയിച്ചത്.

കോട്വാളിന്റെ രാജിയോടെ നിയമസഭയിൽ പ്രതിപക്ഷമായ കോൺഗ്രസിന്റെ അംഗബലം 63 ആയി കുറഞ്ഞു. ഭരണകക്ഷിയായ ബിജെപിക്ക് നിയമസഭയിൽ 111 എംഎൽഎമാരാണുള്ളത്.

ഗോത്രവർഗ എംഎൽഎയായ കോട്വാൾ ചൊവ്വാഴ്ച രാവിലെ ഗുജറാത്ത് നിയമസഭാ സ്പീക്കർ നീമാബെൻ ആചാര്യക്ക് രാജിക്കത്ത് നൽകി. ഗുജറാത്ത് ബിജെപി ആസ്ഥാനമായ ശ്രീ കമലത്തിൽ ഗുജറാത്ത് ബിജെപി അധ്യക്ഷൻ സിആർ പാട്ടീലിന്റെ സാന്നിധ്യത്തിൽ അദ്ദേഹം ബിജെപിയിൽ ചേരാനാണ് സാധ്യത.

You might also like

Most Viewed