മനോജ് പാണ്ഡേ പുതിയ കരസേനാ മേധാവിയാകും
ലഫ്റ്റനന്‍റ് ജനറൽ മനോജ് പാണ്ഡേ പുതിയ കരസേനാ മേധാവിയാകും. നിലവിൽ കരസേനാ ഉപമേധാവിയാണ്. കരസേനയുടെ നിലവിലെ മേധാവി എം.എൻ നരവണെയുടെ കാലാവധി ഏപ്രിൽ 30−ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണിത് പുതിയ നിയമനം.
സേനയിലെ കോർപ്‌സ് ഓഫ് എൻജിനീയേഴ്‌സ് വിഭാഗത്തിൽ നിന്നുള്ള ആദ്യ കരസേന മേധാവി കൂടിയാണ് പാണ്ഡേ. മേയ് ഒന്നിനാണ് അദ്ദേഹം ചുമതലയേൽക്കുക. രാജ്യത്തെ 29മത്തെ കരസേന മേധാവിയായിട്ടാണ് ലഫ്റ്റനന്‍റ് ജനറൽ മനോജ് പാണ്ഡെ ചുമതലയേൽക്കുക.



