അഗ്‌നിപഥ് പദ്ധതിയിൽ വൻ മാറ്റം: 25% പേർക്ക് സ്ഥിരനിയമനം, ബാക്കിയുള്ളവരുടെ കാലാവധി നീട്ടി കേന്ദ്ര സർക്കാർ
ശാരിക
ന്യൂഡൽഹി: സായുധ സേനയിലേക്ക് ഹ്രസ്വകാല അടിസ്ഥാനത്തിൽ യുവാക്കളെ നിയമിക്കുന്ന 'അഗ്‌നിപഥ്' പദ്ധതിയിൽ നിർണായക പരിഷ്‌കാരങ്ങളുമായി കേന്ദ്ര സർക്കാർ. സേവന കാലാവധി പൂർത്തിയാക്കുന്ന അഗ്‌നിവീറുകളിൽ 25 ശതമാനം പേരെ സായുധ സേനയിൽ സ്ഥിരപ്പെടുത്തി. ശേഷിക്കുന്ന 75 ശതമാനം അഗ്‌നിവീറുകളുടെ സേവന കാലാവധി രണ്ടു വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി സംയുക്ത സേനാ മേധാവി ജനറൽ എൻ. എസ്. രാജാസുബ്രഹ്മണി അറിയിച്ചു.
രണ്ടു വർഷത്തെ അധിക കാലാവധിക്ക് ശേഷം താല്പര്യമുള്ളവർക്ക് നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സേനയിൽ സ്ഥിരമായി തുടരാൻ അവസരം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2022 ജൂൺ 14-ന് ആരംഭിച്ച പദ്ധതിയിലെ ആദ്യ ബാച്ചിലെ 18,000-ത്തിലധികം അഗ്‌നിവീറുകൾ നാല് വർഷത്തെ സേവനം പൂർത്തിയാക്കി ഡിസംബർ 31-ഓടെ വിരമിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ സുപ്രധാന പ്രഖ്യാപനം.
കഴിഞ്ഞ നാല് വർഷത്തെ അഗ്‌നിവീറുകളുടെ പ്രകടനം തുടർച്ചയായി വിലയിരുത്തിയിരുന്നുവെന്നും സേനയിൽ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും സംയുക്ത സേനാ മേധാവി കൂട്ടിച്ചേർത്തു.
ffsf

