കോക്രോച്ച് ജനതാ പാർട്ടിക്ക് വിദേശഫണ്ട് ലഭിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്; സ്ഥാപകനും വക്താവിനുമെതിരെ ഗുരുതര ആരോപണങ്ങൾ


ശാരിക

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിക്ക് (സിജെപി) എതിരെ കടുത്ത ആരോപണങ്ങളുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് രംഗത്തെത്തി. വിദേശത്തുള്ള സന്നദ്ധ സംഘടനകളിൽ നിന്നും ഇന്ത്യയ്‌ക്ക് എതിരായി പ്രവർത്തിക്കുന്ന വിദേശ ശൃംഖലകളിൽ നിന്നും നിയമവിരുദ്ധമായി സിജെപി പണം സ്വീകരിക്കുന്നുണ്ടെന്നാണ് കേന്ദ്രമന്ത്രി ആരോപിച്ചത്.

സിജെപി പ്രവർത്തകർ ഇത്തരം നിയമവിരുദ്ധ സാമ്പത്തിക സഹായങ്ങൾ കൈപ്പറ്റി രാജ്യത്ത് അസ്വസ്ഥതയും അശാന്തിയും സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ, സംഘടനയുടെ പ്രധാന വക്താക്കളിൽ ഒരാളായ അശുതോഷ് റാങ്കെ എന്നിവർക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് വലിയ തോതിൽ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ബംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ജിതേന്ദ്ര സിംഗ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ദീപ്കെയ്ക്ക് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ചില വ്യക്തികളിൽ നിന്നാണ് സാമ്പത്തിക സഹായം ലഭിച്ചത്. അതേസമയം അശുതോഷ് റാങ്കെയ്ക്ക് പാക്കിസ്ഥാൻ രാഷ്ട്രീയക്കാരിൽ നിന്നാണ് പണം ലഭിച്ചതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

article-image

gkjg

You might also like

  • Lulu Exchange
  • Straight Forward

Most Viewed