യു.എ.ഇ സന്ദർശനം; 6100 കോടിയുടെ നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ച് തമിഴ്നാട് മുഖ്യമന്ത്രി
അഞ്ചുദിവസത്തെ സന്ദർശനത്തിനുശേഷം ചൊവ്വാഴ്ച ചെന്നൈയിലെത്തിയ മുഖ്യമന്ത്രി, യാത്ര വൻവിജയമായതിൽ സന്തോഷമുണ്ടെന്ന് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ആറ് പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി 6100 കോടിയുടെ നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ചു. ഇതുവഴി 14,700 പേർക്ക് തൊഴിൽ ലഭിക്കും.
വരുംമാസങ്ങളിൽ കൂടുതൽ നിക്ഷേപ കരാറുകളിൽ ഒപ്പുവെക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റാലിൻ പറഞ്ഞു. ലുലുഗ്രൂപ്പുമായി 3500 കോടിയുടെ നിക്ഷേപകരാറിലാണ് ഒപ്പുവെച്ചത്.
2500 കോടി നിക്ഷേപത്തിൽ രണ്ട് ഷോപ്പിങ് മാളുകളും 1000 കോടിയുടെ കയറ്റുമതി അധിഷ്ഠിത ഭക്ഷ്യസംസ്‌കരണശാലയും ലുലു തമിഴ്നാട്ടിൽ സ്ഥാപിക്കും.
