പ്ളസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തുടക്കം


ഈ വർഷത്തെ പ്ളസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. എസ്.എസ്.എൽ.സി പരീക്ഷ നാളെ മുതൽ. ഏപ്രിൽ 26 വരെ നടക്കുന്ന പ്ലസ് ടു പരീക്ഷയിൽ പങ്കെടുക്കുന്നത് 4,33,325 വിദ്യാർത്ഥികൾ. കേരളത്തിനകത്തും പുറത്തുമായി 2005 പരീക്ഷാ കേന്ദ്രങ്ങൾ. ഇന്ന് 907 കേന്ദ്രങ്ങളിലായി 70,440 വിദ്യാർത്ഥികൾ പരീക്ഷയെഴുതും. മേയ് മൂന്നു മുതലാണ് പ്രാക്ടിക്കൽ പരീക്ഷ.

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 389 കേന്ദ്രങ്ങളിലായി റെഗുലർ വിഭാഗത്തിൽ 30,158 വിദ്യാർത്ഥികളും മറ്റു വിഭാഗങ്ങളിലായി 1,174ഉം ഉൾപ്പെടെ 31,332 പേരാണ് പരീക്ഷ എഴുതുന്നത്. പരീക്ഷാ നടത്തിപ്പിനായി 2005 ചീഫ് സൂപ്രണ്ടുമാരെയും 4015 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും 22,139 ഇൻവിജിലേറ്റർമാരെയും നിയോഗിച്ചിട്ടുണ്ട്. റെഗുലർ, പ്രൈവറ്റ് വിഭാഗങ്ങളിലായി 4,28,863 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത്. 2,980 പരീക്ഷാകേന്ദ്രങ്ങൾ. ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മേയ് മൂന്നിനും പത്തിനുമിടയിൽ നടക്കും.

കൊവിഡ് കേസുകൾ കുറഞ്ഞെങ്കിലും കുട്ടികൾ മാസ്ക് ധരിക്കണം. കൈകൾ സാനിറ്റൈസ് ചെയ്യണം. കൊവിഡ് രോഗികളായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ പ്രത്യേക സൗകര്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed