ലണ്ടനിൽ മലയാളി വിദ്യാർഥിനിക്ക് കുത്തേറ്റു; ഹൈദരബാദ് സ്വദേശി അറസ്റ്റിൽ
ലണ്ടനിലെ റെസ്റ്റോറന്റിൽ മലയാളി വിദ്യാർത്ഥിനിയെ കുത്തി വീഴ്ത്തി ഇന്ത്യൻ യുവാവ്. ലണ്ടനിലെ സർവകലാശാല വിദ്യാർത്ഥിനിയായ സോന ബിജുവിനാണ് കുത്തേറ്റത്. ഹൈദരബാദ് സ്വദേശിയായ 23കാരൻ ശ്രീരാം അംബാലയാണ് സോനയെ കത്തി കൊണ്ട് കുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
സോനയുടെ ആരോഗ്യനില ആശങ്കജനകമല്ലെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. 20ഓളം കുത്തുകളാണ് സോനയുടെ ശരീരത്തിലുണ്ടായിരുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.
ഈസ്റ്റ്ഹാമിലെ ഹൈദരബാദ് വാല ബിരിയാണി റെസ്റ്റോറന്റിൽ പാർട്ട്ടൈം ജോലിയും സോന ചെയ്യുന്നുണ്ടായിരുന്നു. റെസ്റ്റോറന്റിൽ ശ്രീറാമിന് യുവാവിന് ഭക്ഷണം വിളമ്പുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നിൽ കാരണം എന്താണെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സോന ലണ്ടനിലെത്തിയത്. ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയാണ്
